കാത്തിരുന്ന ദിനം വന്നെത്തി: കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ വി​വാ​ഹം നാ​ളെ ഗു​രു​വാ​യൂ​രി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: താ​​​ര​​​ദ​​​മ്പ​​​തി​​​മാ​​​രാ​​​യ ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ കാ​​​ളി​​​ദാ​​​സി​​​ന്‍റെ വി​​​വാ​​​ഹം നാ​​​ളെ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 7.15 നും ​​​എ​​​ട്ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​നു​​​മു​​​ന്നി​​​ലെ മ​​​ണ്ഡ​​​പ​​​ത്തി​​​ലാ​​​ണ് താ​​​ലി​​​കെ​​​ട്ട്. മോ​​​ഡ​​​ലാ​​​യ ത​​​രി​​​ണി ക​​​ലിം​​​ഗ​​​രാ​​​യ​​​ർ ആ​​​ണ് വ​​​ധു. പ്ര​​​മു​​​ഖ ന​​​ടീ​​​ന​​​ട​​​ന്മാ​​​ർ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തും.

കാ​​​ളി​​​ദാ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​രി മാ​​​ള​​​വി​​​ക ജ​​​യ​​​റാ​​​മി​​​ന്‍റെ വി​​​വാ​​​ഹ​​​വും ഇ​​​ക്ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര സ​​​ന്നി​​​ധി​​​യി​​​ലാ​​ണു ന​​​ട​​​ന്ന​​​ത്. ജ​​​യ​​​റാ​​​മി​​​ന്‍റെ​​​യും പാ​​​ർ​​​വ​​​തി​​​യു​​​ടെ​​​യും വി​​​വാ​​​ഹ​​​വും 1992 സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ലാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment