ദീർഘകാല പ്രണയ പാഫല്യത്തിനായിരുന്നു ഇന്ന് ഗുരുവായൂർ അന്പലനട സാക്ഷി ആയത്. നടൻ കാളിദാസ് ജയറാമും മോഡലുമായ താരിണിയും വിവാഹിതരായി. മൂന്നുവർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പ്രണയ സാഫല്യം. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
വിവാഹചിത്രങ്ങൾ കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘കൊളുത്ത് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. താരിണിയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
നിരവധി താരനിരതന്നെ ഇരുവർക്കും ആശംസകളേകാനായി എത്തിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം പ്രമുഖ നടന്മാരുള്പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.