കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിനിടെ കളിമണ്ണ് ഖനനവും. കോഴിക്കോട് ഒളവണ്ണ ഒമ്പതാം വാര്‍ഡില്‍പ്പെട്ട തെക്കേത്തല നൂഞ്ഞിയില്‍ താഴം പ്രദേശത്താണ് അനധികൃത കളിമണ്‍ ഖനനം നടക്കുന്നത്. പന്തിരാങ്കാവ് വില്ലേജ് ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെയാണ് കളിമണ്‍ ഖനനം . കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണിത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തിരക്കിലായിരിക്കുന്ന സന്ദര്‍ഭം മുതലെടുത്താണ് കളിമണ്‍ ഖനനം നടക്കുന്നത്. ഇതിനെതിരേ ശക്തമായപ്രതിഷേധമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍ . വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡ് സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ പാതിവഴിയിലാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോള്‍ ഇതേസ്ഥലത്തുതന്നെയാണ് കളിമണ്‍ ഖനനവും നടക്കുന്നത്. സംഭവം അറിഞ്ഞിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വര്‍ഷങ്ങളായി നെല്ല് കൃഷിചെയ്തുകൊണ്ടിരുന്ന പാടമാണ് ഇപ്പോള്‍ മണ്ണെടുക്കുന്ന്നത്. കളിമണ്ണെടുത്ത കുഴിയില്‍ ചുമന്നമണ്ണ് കൂടി നിറയ്ക്കുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആക്ഷേപമാണ് ഉയരുന്നത്.