കായംകുളം : വ്യജന്മാർ ഒന്നന്നൊന്നായി കുടുങ്ങുകയാണ്. വ്യാജ ഡിഗ്രി വിഷയം നിഖിൽ തോമസിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പുറത്തു വരുന്ന വിവരം.
കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇത് ഒതുക്കി തീർക്കാനാണ് സാധ്യത. നിഖിലിനെ മാത്രം ബലിയാടാക്കി കേസ് ഒതുക്കിയേക്കും.
നിഖിൽ തോമസിനെതിരായ എം.എസ്.എം കോളേജിന്റെ പരാതിയിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചതായി അറിയുന്നു.
പരാതിക്കാർ ഇല്ലാത്തതിനാൽ മറ്റ് വ്യാജസർട്ടിഫിക്കറ്റുകളെപ്പറ്റി അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. അന്വേഷണവുമായി മുന്നോട്ട് പോയാൽ കുടുങ്ങുന്നത് ഉന്നതരാകുമെന്ന ദീർഘവീക്ഷണം തന്നെയാണ് കാരണം.
സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത അബിൻ രാജും പൊലീസിനോട് വെളിപ്പെടുത്തിയത് പാർട്ടിയിലെ പ്രമുഖനേതാക്കളുടെ പേരുകളാണ്.
അതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.