
കൊറോണക്കാലത്ത് വീട്ടിലിരുന്ന് വ്യത്യസ്തങ്ങളായ വസ്തുകള്‍ ഉണ്ടാക്കി നോക്കുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി നമ്മള് കാണാറുണ്ട്. ആണുങ്ങള് പാചകത്തിലാണ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതെങ്കില്‍ സ്ത്രീകളാകട്ടെ കുപ്പികളില്‍ തങ്ങളുടെ കലാവിരുത് പ്രകടമാക്കുന്നു. കൃഷിയില്‍ ഒരു കൈ നോക്കുന്നവരുമുണ്ട്.
പക്ഷേ ലോക്ക്ഡൗണില്‍ ട്രെൻഡിംഗ് ആയത് പാചകവും കുപ്പികളിലെ കലാവിരുതുമാണെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നതും ഈ രണ്ടു മേഖലയില്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച ഒരു പാചകവിദഗ്ധനുണ്ട് തൊടുപുഴയില്‍.

ആണുങ്ങള് പാചകത്തില്‍ മുഴുകിയപ്പോള്‍ പാചകം മാറ്റിവച്ച് പാഴ്വസ്തുക്കളില് പരീക്ഷണം നടത്തുകയാണ് അഖില്‍ ജെ. കൈമള്‍ എന്ന യുവഷെഫ്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ ചെറുമോഡലുകള്‍ ഉണ്ടാക്കുകയാണ് അഖിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദം.
അയല്‍വക്കത്തെ കുട്ടികള്‍വേണ്ടി നേരത്തെ കാര്‍ബോര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളുടെ മാതൃക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പാഴ്വസ്തുക്കളില് ആദ്യമായിട്ടാണ് പരീക്ഷണം നടത്തുന്നത്.
സ്ഫടികം സിനിമയിലെ മോഹൻലാലിന്റെ ലോറി കണ്ട് അതില്‍ കമ്പം കയറിയാണ് വാഹനങ്ങളുടെ മോഡലുകള്‍ ഉണ്ടാക്കിത്തുടങ്ങുന്നത്. ആദ്യം ഉണ്ടാക്കിയതും ലോറി തന്നെ.

അന്ന് ലോറിയുണ്ടാക്കാന് കാര്ഡ്ബോര്ഡാണ് ഉപയോഗിച്ചത്. ചേട്ടന്റെ കുട്ടികള്‍ക്ക് കളിപ്പാട്ടം എന്ന നിലയിലാണ് ഇവയെല്ലാം ഉണ്ടാക്കിയത്. ഇപ്പോള്‍ ഉണ്ടാക്കുന്ന വാഹനങ്ങളും അവര്‍ക്ക് വേണ്ടി തന്നെ. അതുകൊണ്ട് ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് അധികമായുസുമില്ല.
ഓരോവട്ടം അവധിക്ക് വീട്ടില്‍ എത്തുമ്പോഴെല്ലാം കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വേണ്ടി അഖിലിന്റെ അടുത്ത് എത്താറുണ്ട്. അതുകൊണ്ട് തന്നെ ജോലിക്ക് ഇടയില്‍ ഒഴിവ് കിട്ടുമ്പോള്‍ കളിക്കോപ്പുകള്‍ നിര്‍മിക്കുന്നു. വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനകത്ത് കോടുപാടുകള്‍ പറ്റാതിരിക്കാന്‍ വച്ചിരിക്കുന്ന തെര്മോക്കോളുകളാണ് ഈ കളിപ്പാട്ടങ്ങളായി മാറുന്നത്.

കുപ്പിയിലെ ആര്‍ട്ടുകള്‍ക്ക് ഇത്ര പ്രചാരം ആകുന്നതിനുമുമ്പ് തന്നെ അഖില്‍ കുപ്പിയില്‍ പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയിരുന്നു. ദുബായിയില്‍ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു പരീക്ഷണങ്ങള്‍ ഏറെയും.
കുപ്പിയില്‍ ചിത്രങ്ങള്‍ വരച്ചായിരുന്നു തുടക്കം. അഖിലിന്റെ കുപ്പിയിലെ ആര്ട്ട്വര്ക്ക് കണ്ട് ഇഷ്ടപ്പെട്ട ഹോട്ടല്‍ ഉടമ അവ റിസപ്ഷനില്‍ തന്നെ സ്ഥാപിച്ചു. ഇത് കണ്ട് ഇഷ്ടപ്പെട്ടവര്‍ അവര്‍ക്കുവേണ്ടി അഖിലിനെ സമീപിച്ച കഥകളുമുണ്ട്.

വിദേശികളുടെ പ്രിയ ഹോട്ടലായ ഫോര്‍ട്ട്കൊച്ചിയിലെ ദി വാട്ടര്‍ഫ്രണ്ട് ഗ്രനറിയില് ജോലി നോക്കുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ വരുന്നത്.
ജോലിത്തിരക്കുകള്‍ക്കിടെ ഒഴിവ് കിട്ടുമ്പോള്‍ കവിതയെഴുത്തും ചിത്രം വരയും കുപ്പികളിലെ ആര്ട്ട്വർക്കുകളുമൊക്കെയാണ് അഖിലിന്റെ മുഖ്യവിനോദം. തൊടുപുഴ പടിഞ്ഞറേകോടിക്കുളം സ്വദേശിയാണ് ഈ ഇരുപത്തെട്ടുകാരന്.


