വടക്കഞ്ചേരി: പാലക്കുഴി പോത്തുമടയിൽ വനഭൂമിക്ക് കള്ള ആധാരം ഉണ്ടാക്കി ഭൂമി ഇടപാട് നടത്തിയെന്ന പരാതിയിൽ പാലക്കാട് നിന്നു നിന്നുള്ള വിജിലൻസ് സംഘം വിവാദ ഭൂമിയിൽ പരിശോധന നടത്തി.
വെട്ടിയാങ്കൽ ജോഷി ആന്റണിയുടെ പരാതിയിലാണ് അന്വേക്ഷണം തുടങ്ങിയത്. മൂന്നുവർഷം മുന്പാണ് പരാതി നല്കിയത്. പരാതിയിൽ നേരത്തെ റേഞ്ച് ഓഫിസർ നടത്തിയ പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിലാണ് വിജിലൻസ് കോടതി തുടർ നടപടിക്ക് നിർദേശം നല്കിയത്. ഭരണപക്ഷത്തെ രാഷ്ടിയ നേതാക്കൾ, വില്ലേജ് അധികൃതർ, ഭൂമി കൈമാറിയവർ തുടങ്ങിയവരാണ് കേസിലെ പ്രതികളായി വരുന്നത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ സ്ഥലപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ അന്വേക്ഷണം ഉൗർജിതമാക്കിയിട്ടുള്ളത്. രണ്ടേക്കർ ഭൂമിക്ക് കള്ളആധാരം ഉണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.