കോട്ടയം: യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് മാതാവ് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനു പരാതി നൽകി.
മുൻവൈരാഗ്യത്തിന്റെ പേരിൽ എസ്എച്ച് മൗണ്ട് മരങ്ങാട്ട് ജ്യോതിഷിനെയാണ് ശാരീരിക ഉപദ്രവം ചെയ്തു കള്ളക്കേസിൽ കുടുക്കിയതായി കാണിച്ച് മാതാവ് ഷീലാമ്മ തങ്കച്ചൻ പരാതി നൽകിയത്.
അയൽവാസിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും കഴിഞ്ഞമാസം 24നു ജ്യോതിഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിന്റെ പേരിൽ ജ്യോതിഷിനെ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.
ഗാന്ധിനഗർ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴ്സ് തട്ടിപ്പറിച്ചെന്ന പേരിൽ കള്ളക്കേസുണ്ടാക്കി ജ്യോതിഷിനെ പിടികൂടി.പോലീസ് സ്റ്റേഷനിൽ വച്ചു ശാരീരകമായി പീഡിപ്പിച്ചെന്നും പ്രതികൾ പുറത്ത് സ്വൈര്യവിഹാരം നടത്തുന്പോൾ മകൻ ജയിലിലാണെന്നുമാണ് പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം 1989 പ്രകാരം ഷീലാമ്മ പരാതിപ്പെട്ടിരിക്കുന്നത്.