കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന കല്ലട ബസിലെ ജീവനക്കാരായ അന്‍വര്‍, രാജേഷ്, തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂര്‍ സ്വദേശി ജിതിന്, തമിഴ്നാട് സ്വദേശി കുമാര്‍, കൊല്ലം സ്വദേശി ഗിരിലാല്‍, ആലപ്പുഴ സ്വദേശി വിഷ്ണു എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക.
ആക്രമിച്ചവരില്‍ പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മര്‍ദനമേറ്റ യുവാക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്. കൂടാതെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര് കൂടി പോലീസ് നിരീക്ഷണത്തിലാണ്. ബസ് ജീവനക്കാരും ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.