തിരുവനന്തപുരം: കല്ലട ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം തന്പാനൂരിൽ കല്ലടയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.ഓഫീസിന്റെ വാതിലുകളും നിർത്തിയിട്ടിരുന്ന കല്ലട ബസിന്റെ ചില്ലുകളും പ്രവർത്തകർ അടിച്ചു തകർത്തു. പിന്നീട് പോലീസ് എത്തിയാണ് പ്രവർത്തകരെ ഇവിടെനിന്നും മാറ്റിയത്.
ബസിലെ പീഡനശ്രമം; കല്ലട ഓഫീസിനുനേരെ പ്രതിഷേധം; ബസിന്റെ ചില്ലുകൾ തകർത്തു
