യാത്രക്കാരായ യുവാക്കളെ മർദ്ദിച്ച കല്ലട ബസ് സ്ഥാപനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളി കത്തുന്നു. കല്ലട ടൂർസ് ആൻഡ് ട്രാവൽസിന്റെയും സ്ഥാപന ഉടമ സുരേഷ് കല്ലടയുടെയും ഫേസ്ബുക്ക് പേജിലാണ് കടുത്ത പ്രതിഷേധവുമായി മലയാളികളുൾപ്പടെ രംഗത്തെത്തിയിരിക്കുന്നത്.
യാത്രക്കിടെ ബസ് ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ ബസ് സർവീസ് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് സോഷ്യൽമീഡിയയിൽ ക്യാംപെയ്ൻ സജീവമാകുകയാണ്. കൂടാതെ ബുക്ക് ചെയ്ത ടിക്കറ്റുകളും വ്യാപകമായി റദ്ദുചെയ്യുന്നുണ്ട്.
ജീവനക്കാരുടെ മര്യാദയില്ലാത്തെ പെരുമാറ്റം അസഹനീയമാണെന്നാണ് ആളുകൾ വ്യക്തമാക്കുന്നത്. പറയുന്ന പണം നൽകിയെത്തുന്ന യാത്രികരോട് ശത്രുക്കളെ പോലെ പെരുമാറുന്ന ഇത്തരം സ്ഥാപനങ്ങൾ വളരാൻ ഇനിയും അനുവദിക്കരുതെന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായമുയരുന്നത്.