കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ നിര്‍ണായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായവര്‍ക്ക് പുറമേ എട്ട് പേര് കൂടി മര്‍ദനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ബസിന്റെ ഉടമ സുരേഷിന് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.
സംഭവത്തിന് മുമ്പ് സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അത് ജോലിയുടെ ഭാഗമായിട്ടായിരുന്നുവെന്നും മര്‍ദനത്തില്‍ പങ്കില്ലെന്നുമുള്ള നിലപാടിലാണ് ഇവര്‍. എങ്കിലും സുരേഷിന്റെ മൊഴി ഒരിക്കല്‍ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.