കൊച്ചി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം. പിടിയിലായ ഏഴു പേരെ കൂടാതെ കൂടുതല്‍ പേര് ഉണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍ ലഭിച്ച മൂന്ന് സിസിടിവി ദൃശ്യങ്ങളിലും യുവാക്കളെ മര്ദിച്ചവരായി കാണുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.
മര്‍ദനമേറ്റവരുടെ ലാപ്ടോപ്പ് കണ്ടെത്താനുള്ള അന്വേഷണവും നടത്തുന്നുണ്ട്. ഇത് ആക്രമിച്ചവരുടെ പക്കലുണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് പ്രതികളുടെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നുമാത്രമേ ഇതുസംബന്ധിച്ചും വ്യക്തത വരുത്താനാവൂ.
അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തൃക്കാക്കര എസി പറഞ്ഞു. അതേസമയം പ്രതികളുമായി അന്വേഷണംസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. വൈറ്റിലയിലെ കല്ലട ഓഫീസിലും യുവാക്കളെ മര്‍ദിച്ച വൈറ്റില ജംഗ്ഷനിലുമാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിത്.
റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്ചയാണ് നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.