തളിപ്പറമ്പ്: പട്ടാപ്പകൽ തളിപ്പറമ്പിൽ വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ കവർന്നു. കൂവേരി ചപ്പാരപ്പടവിലെ ആദില അബ്ദുള്‍ മജീദി(39)ന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ രണ്ടാംനിലയുടെ വാതില്‍ കുത്തി തുറന്ന് നാലുലക്ഷം രൂപയോളം വിലമതിക്കുന്ന വീട്ടുസാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായാണ് പരാതി.
രണ്ടാംനിലയില്‍ സൂക്ഷിച്ച രണ്ട് അലമാരകൾ, കട്ടില്, ഡൈനിംഗ് ടേബിള്‍, രണ്ട് സോഫകള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് മോഷണം പോയത്.
കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനു ഇടയിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവർച്ച നടന്നത്.
സംഭവത്തിൽ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.