കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍നിന്നും മോഷണം പോയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗണപതി വിഗ്രഹം ക്ഷേത്ര കിണറ്റില്‍നിന്നും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സമീപ വാസിയായ 16കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 24നാണ് മോഷണം നടന്നതെന്ന് കരുതുന്നത്. പൂജാരി 25 ന് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. അന്വേണത്തിനിടെ സംശയം തോന്നിയ 16 കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിലെ കിണറ്റില്‍ വിഗ്രഹം ഇട്ട വിവരം ലഭിച്ചത്. ആറു കിലോയോളം തൂക്കമുള്ള ഗണപതി വിഗ്രഹം പഞ്ചലോഹ നിര്‍മിതമാണ്.