മരട്: പ്രമുഖ നക്ഷത്ര ഹോട്ടലിൽ വിവാഹം നടത്താനെത്തിയവർക്കൊപ്പം കൂടിയ വിരുതൻ വധുവിന്റെ 25 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാഗ്ലൂരിൽ താമസമാക്കിയ മലയാളികളായ വധുവിന്റെ കുടുംബത്തിന്റെ സ്വർണാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ് തിങ്കളാഴ്ചയായിരുന്നു മോഷണം നടന്നത്. വധുവിന്റെ സംഘത്തിൽപ്പെട്ട ആളെന്ന വ്യാജേന ഹോട്ടലിൽ കയറിപ്പറ്റിയായിരുന്നു മോഷണം നടത്തിയത്.
വരൻ വിദേശി ആയിരുന്നു. വധുവും സംഘവും മുറിപൂട്ടി പുറത്തുപോയ തക്കത്തിന് സംശയം തോന്നാത്ത വിധം ഹോട്ടൽ റിസപ്ഷനിൽ ചെന്നു താക്കോൽ വാങ്ങി മുറിക്കകത്തു കടന്നാണ് ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ക്ലീൻഷേവും കണ്ണടയും മാന്യമായരീതിയിൽ വസ്ത്രവും ധരിച്ച ഒരാളാണ് മോഷ്ടാവെന്നാണ് ഹോട്ടൽ ജീവനക്കാർ നൽകിയ സൂചന. ഇയാളുടെ ചിത്രം ഹോട്ടലിലെ സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഇയാൾ മുറിയുടെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ സംശയിക്കത്തക്കതതായി തോന്നിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വിവാഹ പാർട്ടിയും, ഹോട്ടൽ ജീവനക്കാരും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.