തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരേ കെ. മുരളീധരൻ എംപി. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം.
മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു വെന്നും മുരളീധരൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും എത്രവലിയ ആരോപണങ്ങൾ ഉണ്ടായാലും മാധ്യമങ്ങ ളുടെ മുൻപിൽ എത്തിയിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
സ്വപ്നയുടെ മൊഴിയില്‍ കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.