ചാവക്കാട്: തിരുവത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം. 20,000 രൂപ നഷ്ടപ്പെട്ടു. തിരുവത്ര കുമാർ യുപി സ്കൂളിന് സമീപം തേർളി ജനാർദന്റെ വീട്ടിൽനിന്നുമാണ് മോഷണം.വീടിന്റെ പുറത്തെ മുറി കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. വീട്ടുകാർ അകത്തെ മുറിയിൽ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു മോഷണം. മഴകാരണം ശബ്ദം കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിയുന്നത്.
നിലം തൊടാതെ ഫയർഫോഴ്സ്
തൃശൂർ: മഴ തുടരുന്നതോടെ വെള്ളം പൊങ്ങി കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനും റോഡിലേക്കും വീടുകളിലേക്കും മരങ്ങൾ വീണത് മുറിച്ചു മാറ്റുന്നതിനുമായി ഇന്നലെ മുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ തലങ്ങും വിലങ്ങും പായുകയാണ്. ഏഴ് യൂണിറ്റുകളും വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി വരികയാണ്.
മരങ്ങൾ കടപുഴകി വീണതോടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും നിലച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പാഞ്ഞെത്തിയാണ് റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ഓടുന്നത്. എല്ലാ സേനാംഗങ്ങളും വിശ്രമമില്ലാതെയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.