ചെങ്ങന്നൂർ:കാരയ്ക്കാട്ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ മോഷണം നടത്തവേ ബിഹാർ സ്വദേശി പിടിയിൽ. മഹേഷ് അഗർവാൾ ആണ് പിടിയിലായത്.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. സേവാഭാരതി ജില്ല സെക്രട്ടറി ജി.ശ്രീക്കുട്ടൻ, രാഷ്ട്രീയ സ്വയംസേവക സംഘം കാരയ്ക്കാട് മണ്ഡൽ കാര്യവാഹ് അനിൽകുമാർ, ശാരീരിക്ക് പ്രമുഖ് മനോജ് കൊഴുവല്ലൂർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മൂവരും ക്ഷേത്രത്തിന്റെ പടിഞ്ഞാറോട്ടുള്ള അരീക്കര റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പ്രതി ക്ഷേത്ര മതിൽ ചാടിക്കടക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു.
ഉടൻ തന്നെ മൂവരും ചേർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിനെയും ക്ഷേത്ര ഭാരവാഹികളേയും അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പരിശോധിച്ചപ്പോൾ ഒരു കവർ നിറയെ നോട്ടും ചില്ലറയും ആണി, ബ്ലയിഡ്, ആലപ്പുഴ സ്വദേശിയുടെ ഒരു പേഴ്സ്, എ ടി എം കാർഡ് എന്നിവ ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മാസം മുൻപ് കാരയ്ക്കാട് ക്ഷേത്രത്തിലും ജംഗ്ഷനിനെ നാല് കടകളിലും മോഷണം നടന്നിരുന്നു.