അലമാര തുറന്നപ്പോള്‍..! ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​യു‌​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​യു‌​ടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​താ​യി പ​രാ​തി.​

അ​ഴീ​ക്കോ​ട് ചാ​ൽ സ്വ​ദേ​ശി കൊ​യി​ലി ഹ​രി​ദാ​സ​ന്‍റെ മ​ക​ളു‌​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഹ​രി​ദാ​സ​ന്‍റെ മ​ക​ളെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​യു​ടെ ക​ഴു​ത്തി​ലും കൈ​യി​ലു​മു​ള്ള അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ബാ​ഗി​ലാ​ക്കി മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു.

അ​സു​ഖം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ശു​പ​ത്രി വി‌​ടാ​ൻ ഒ​രു​ങ്ങും മു​ന്പ് ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​യാ​ൻ അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

എ​ക്സ​റെ എ​ടു​ക്കാ​നും മ​റ്റും മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.​ഹ​രി​ദാ​സ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment