തിരുവല്ല: തിരുവല്ലയില്‍ മൂന്നാഴ്ച മുമ്പ് കണ്ടെത്തിയ നോട്ടിരട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിയ നിലയില്‍. ചില രാഷ്ട്രീയ സ്വാധീനങ്ങള്‍ കേസന്വേഷണത്തെ ബാധിച്ചതായി ആക്ഷേപം.
കുറ്റപ്പുഴയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലില്‍ പോലീസ് പിടിയിലായത്.
കൊടുങ്ങൂര്‍ സ്വദേശി സജി, ചെമ്പേലി സ്വദേശി ഷിബു, ഭാര്യ നിമിഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ പിടിയിലായെങ്കിലും ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് തടസപ്പെട്ടത്.
കുടുംബസമേതം വാടകവീടെടുത്ത് താമസിച്ചാണ് ഇവര്‍ നോട്ടിരട്ടിപ്പ് നടത്തിയിരുന്നത്.യഥാര്‍ഥ നോട്ടിനൊപ്പം കള്ളനോട്ടും ചേര്‍ത്ത് നല്‍കിയാണ് കബളിപ്പിക്കല്‍.
വെറും കടലാസുകള്‍ നോട്ടുകെട്ടുകളില്‍ തിരുകി കബളിപ്പിക്കുകയും ചെയ്തിരുന്നു. നോട്ടിരട്ടിപ്പ് സംഘവുമായി ബന്ധമുണ്ടായിരുന്ന പലരെയും സംബന്ധിച്ച് പോലീസിനു വിവരം ലഭിച്ചെങ്കിലും തുടര്‍ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷേപം.