മാൻവേട്ടക്കേസിൽ ജയിലിലായ രാജേഷ്  അവിടെ പരിചയപ്പെട്ടത് കള്ളനോട്ട് അടിയിൽ ശിക്ഷിക്കപ്പെട്ടവരെ; പുറത്തിറങ്ങിയപ്പോൾ മൂവരും ചേർന്ന് കള്ളനോട്ടടി കമ്പനി രൂപികരിച്ചു;  ബാലുശേരിയിലെ കള്ളനോട്ട് സംഘത്തെ പിടികൂടിയ പോലീസ് പറ‍യുന്ന ക‍ഥയിങ്ങനെ…

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ക​ള്ള​നോ​ട്ട​ടി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത് പോലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ .ബാ​ലു​ശേ​രി ടൗ​ണി​ന​ടു​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ള്ള​നോ​ട്ട​ടി​യു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ ഉ​ട​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​ബാ​ലു​ശേ​രി പോ​സ്‌​റ്റോ​ഫീ​സ് മ​ണ​ഞ്ചേ​രി രാ​ജേ​ഷ് കു​മാ​ര്‍(​മു​ത്തു-45), എ​റ​ണാ​കു​ളം വെ​റ്റി​ല തെ​ങ്ങു​മ്മ​ല്‍ അ​ച്ചാ​യ​ന്‍ എ​ന്ന വി​ല്‍​ബ​ര്‍​ട്ട്(43) കോ​ഴി​ക്കോ​ട് ന​ല്ല​ളം താ​ന്നി​ല​ശേ​രി വൈ​ശാ​ഖ്(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജേ​ഷ് കു​മാ​റി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​മാ​ൻ​വേ​ട്ട കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട‌് രാ​ജേ​ഷ‌് ജ​യി​ലി​ൽ എ​ത്തു​മ്പോ​ൾ കോ​ഴി​ക്കോ​ട‌് സ​ബ‌്ജ​യി​ലി​ൽ വി​ൽ​ബ​ർ​ട്ടും വൈ​ശാ​ഖും ത​ട​വു​കാ​രാ​യി​രു​ന്നു. കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന സ‌്ഫോ​ട​ന​ക്കേ​സി​ൽ അ​ക​ത്താ​യ വൈ​ശാ​ഖും പാ​ല​ക്കാ​ട‌് നി​ന്ന‌് ക​ള്ള​നോ​ട്ട‌് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട‌് എ​ത്തി​യ വി​ൽ​ബ​ർ​ട്ടും ജ​യി​ലി​ൽ നി​ന്നാ​രം​ഭി​ച്ച സൗ​ഹൃ​ദം മു​ത​ലാ​ക്കി മൂ​വ​രും​ചേ​ർ​ന്ന‌് ‘ക​ള്ള​നോ​ട്ട​ടി ക​മ്പി​നി’ രൂ​പീ​ക​രി​ച്ചു.

ക​ള്ള​നോ​ട്ട​ടി​ച്ച‌് മു​ൻ​പ​രി​ച​യ​മു​ള്ള വി​ൽ​ബ​ർ​ട്ടാ​യി​രു​ന്നു നേ​താ​വ‌്.​വി​ൽ​ബ​ർ​ട്ടാ​ണ‌് ക​ള്ള​നോ​ട്ട​ടി​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത‌്.അ​മ്മ​യും രാ​ജേ​ഷും മാ​ത്ര​മാ​ണ‌് ബാ​ലു​ശേ​രി​യി​ലെ വീ​ട്ടിൽ താ​മ​സം.​വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. കു​റ​ച്ചു പേ​പ്പ​റി​ൽ മാ​ത്ര​മാ​ണ് ട്ര​യ​ലാ​യി അ​ടി​ച്ചു​തു​ട​ങ്ങി​യ​ത്. പി​ന്നീ​ട‌് വി​പു​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

Related posts