സ്വന്തം ലേഖകൻ
ചാവക്കാട്: ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിലായി. കോയന്പത്തൂർ നഞ്ചുനാദാപുരം താജുദീൻ ഇബ്രാഹിം (37), കോയന്പത്തൂർ കരുന്പ്കടൈ പല്ലിസ്ട്രീറ്റ് ഫിറോസ്ഖാൻ (33), കോയന്പത്തൂർ കരുന്പുകടൈ മുഹമ്മദ് റിഷാദ് (29), പാലക്കാട് പറളി നരയാൻപറന്പിൽ ഹബീബ് (58), വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം പുത്തൻപീടികയിൽ ഷറഫുദീൻ (40) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഓഫീസർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇന്നുപുലർച്ചെ രണ്ടുമണിയോടെ പിടികൂടിയത്.
ആയിരത്തിന്റെ 70 ലക്ഷം രൂപയും അഞ്ഞൂറിന്റെ 80 ലക്ഷം രൂപയുമാണ് പ്രതികളിൽനിന്നും കണ്ടെടുത്തത്. ചാവക്കാട് ബൈപ്പാസ് ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടിയിലാണ് നോട്ടുകടത്തുസംഘം പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പണം മുഴുവൻ ഒരുകാറിലാണ് സൂക്ഷിച്ചിരുന്നത്. കാറുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനും, മറ്റൊന്ന് കേരള രജിസ്ട്രേഷനുമാണ്. ഇതു കൈമാറാനായി കൊണ്ടുവരികയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.