അങ്കമാലിയിലെ കള്ളനോട്ട് കേസ്;അഞ്ചൂറിന്‍റെ നോട്ടുകൾ പലസ്ഥലങ്ങളിൽ വിതരണം ചെയ്തു; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്


അ​ങ്ക​മാ​ലി: ക​ള്ള​നോ​ട്ട് കേ​സി​ൽ നാ​ലു പേ​ർ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ്ര​തി​ക​ൾ എ​വി​ടെ​യൊ​ക്കെ ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്, സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സി​ൽ തു​റ​വൂ​ർ പെ​രി​ങ്ങാം​പ​റ​മ്പ് കൂ​ര​ൻ​ക​ല്ലു​ക്കാ​ര​ൻ ജോ​ഷി (51), നാ​യ​ത്തോ​ട് കോ​ട്ട​യ്ക്ക​ൽ വീ​ട്ടി​ൽ ജി​ന്‍റോ (37), കാ​ഞ്ഞൂ​ർ തെ​ക്ക​ൻ​വീ​ട്ടി​ൽ ജോ​സ് (48), മു​ള​ന്തു​രു​ത്തി പ​ള്ളി​ക്ക​മാ​ലി കാ​ഞ്ഞി​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത് (26) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ നി​ന്നും 500 രൂ​പ​യു​ടെ നൂ​റു വ്യാ​ജ നോ​ട്ടു​ക​ളും, വ്യാ​ജ നോ​ട്ടി​ന്‍റെ വി​പ​ണ​ന​ത്തി​ന് ക​രു​തി​യി​രു​ന്ന 1,25,000 രൂ​പ​യും പി​ടി​കൂ​ടി.

അ​ജി​ത്തി​ന്‍റെ മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന, ക​മ്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ര്‍, ലാ​മി​നേ​ഷ​ൻ മെ​ഷീ​ൻ, ക​ട്ടിം​ഗ് ബ്ലേ​ഡ്, പ​ശ, ഫോ​യി​ലിം​ഗ് പേ​പ്പ​ർ, പ്രി​ന്‍റിം​ഗ് പേ​പ്പ​ർ, ഭാ​ഗി​ക​മാ​യ് പ്രി​ന്‍റ് ചെ​യ്ത പേ​പ്പ​ർ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജോ​ഷി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. 25,000 രൂ​പ​യ്ക്ക് 50,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് വി​പ​ണ​നം ചെ​യ്യു​ന്ന​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഡി​വൈ​എ​സ്പി മാ​രാ​യ പി.​പി. ഷം​സ്, പി.​കെ. ശി​വ​ൻ​കു​ട്ടി, അ​ങ്ക​മാ​ലി ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു, എ​സ്ഐ​മാ​രാ​യ എ​ൽ​ദോ പോ​ൾ, ഷെ​ഫി​ൻ, സു​രേ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സു​രേ​ഷ്, റ​ജി​മോ​ൻ, എ​സ്‌​സി​പി​ഒ സ​ലി​ൻ കു​മാ​ർ, സി​പി​ഒ​മാ​രാ​യ പ്ര​ഭ, ര​ജ​നി, അ​ജി​ത എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment