പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി 38 ലക്ഷം രൂപ പിടികൂടി. പട്ടാന്പി സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. സ്വർണ്ണം വാങ്ങാനായി കൊണ്ടുവന്നതാണ് പണമെന്നും മൊഴി നല്കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പണം ആദായനികുതി വകുപ്പിന് കൈമാറും.
രേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപയുമായി പട്ടാമ്പി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
