മലമ്പുഴയിൽ നിന്ന്  പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 1.5 കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി​ വകുപ്പിന് വി​ട്ടു ന​ൽ​കും

പാലക്കാട്: മ​ല​ന്പു​ഴ പോ​ലീ​സ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത 1.5 കോ​ടി രൂ​പ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് വി​ട്ടു ന​ൽ​കാ​ൻ പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് അ​ര​വി​ന്ദ്.​ബി.​ഇ​ട​യോ​ടി ഉ​ത്ത​ര​വി​ട്ടു. 2018 ജൂ​ണ്‍ 28ന് ​മ​ല​ന്പു​ഴ ക​ഞ്ചി​ക്കോ​ട് റോ​ഡി​ൽ പ​ന്നി​മ​ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ആ​ഢം​ബ​ര കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നും രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട് കു​ട​ക്കാ​ട് 55-ാം മൈ​ലി​ൽ പ​താ​രി വീ​ട്ടി​ൽ അ​ബ്ദു​ൾ റ​സാ​ഖി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് ആ​ദാ​യ​നി​കു​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) എം.​എ​സ്.​ദീ​പ്ത ന​ൽ​കി​യ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് സം​ഖ്യ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് വി​ട്ടു ന​ൽ​കി​യ​ത്. കേ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു വേ​ണ്ടി സീ​നി​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Related posts