പ​ത്തു​കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​ക്കേ​സ്: ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സ് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

നോ​ട്ട് നി​രോ​ധ​ന​കാ​ല​ത്ത് ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ത്തു​കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണു കേ​സ്. പ​രാ​തി​യി​ൽ വി​ജി​ല​ൻ​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ൽ​നി​ന്നു ല​ഭി​ച്ച പ​ണ​മാ​ണ് ഇ​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു​വാ​ണു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment