തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ചേരമർ ഹിന്ദുമഹാസഭ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. വിജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, അജി കുമാർ മല്ലപ്പള്ളി, ജി.കെ. രാജപ്പൻ, കെ.സി. മനോജ്, കെ.കെ. കരുണാകരൻ, രാജീവ് മുണ്ടക്കയം, ബിബിൻ രാജാക്കാട്, ഒ.കെ. ബാബു, സുനിൽ കുമാർ, തങ്കച്ചൻ മ്യാലിൽ, ഗോപി ചങ്ങനാശേരി, ഇന്ദിരാഭായി, ഷീല തങ്കച്ചൻ, ലതാ സുരേന്ദ്രൻ, അർച്ചന രാജീവ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ സ്പെഷൽ റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക, പട്ടികജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്നു വർഷമാക്കിയത് ആറുമാസമായി പുനസ്ഥാപിക്കുക, മഹാത്മ അയ്യൻകാളിക്ക് ഭാരതരത്നം ശുപാർശ ചെയ്യുക.
സ്വാശ്രയ മാനേജ്മെന്റുകളിൽ സംവരണം നടപ്പാക്കുക, ഭരണഘടന സംരക്ഷിക്കുക, പട്ടികജാതിക്കാർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന കമ്മിറ്റി സർക്കാരിന് അവകാശപത്രിക സമർപ്പിച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിനു സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന ട്രഷറർ കെ. കുട്ടപ്പൻ ഉദ്ഘാനം ചെയ്തു.