പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വേങ്ങേരിയിലെ ഗവ. എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കമ്യുണിറ്റി കിച്ചണില്‍ കള്ളന് കയറി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഇന്നലെ രാവിലെ കുടുംബശ്രീ അംഗങ്ങള്‍ എത്തിയപ്പോഴാണ് കളവ് നടന്നതായി അറിയുന്നത്.
ചുമരിന്റെ മുകള്‍ ഭാഗത്തുള്ള നെറ്റ് നീക്കിയാണ് കള്ളന് അകത്ത് കടന്നതെന്ന് കരുതുന്നു. സവാള, നേന്ത്രക്കുല, തക്കാളി എന്നിവ മോഷണം പോയി. ബാത്ത് റൂമിലെ ടാപ്പ് കേടുവരുത്തിയ നിലയിലുമാണ്. പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്കി.