കണ്ണൂർ: കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറങ്ങി വീണ് തലപൊട്ടി.വോട്ടെടുപ്പ് ദിവസം കുറ്റ്യാട്ടൂരിലാണ് സംഭവം. കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്.
ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീഴുകയും അബദ്ധവശാൽ സ്കൂളിന് മുറ്റത്തേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് തല പൊട്ടുകയും യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തലയിൽ ഏഴ് തുന്നലുണ്ട്.