ക​ള്ള​വോ​ട്ട് പ​രാ​തി: 11 മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി

ക​ണ്ണൂ​ർ: ക​ള്ള​വോ​ട്ടു പ​രാ​തി​യി​ൽ മ​യ്യി​ൽ പാ​ന്പു​രു​ത്തി​യി​ലെ 11 മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​യി. തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​കാ​ൻ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ർ 13 പേ​ർ​ക്കാ​ണു ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടു​പേ​ർ ഇ​ന്നു ഹാ​ജ​രാ​യി​ല്ല.

രാ​വി​ലെ 10.15ഓ​ടെ​യാ​ണ് 11 പേ​രും ഒ​ന്നി​ച്ചു ഹാ​ജ​രാ​യ​ത്. ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ന്പു​രു​ത്തി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ 166ാം ന​ന്പ​ർ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രാ​ണ് തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം സി​പി​എം ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​തേ​സ​മ​യം സി​പി​എ​മ്മി​ന്‍റെ ക​ള്ള​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ യു​ഡി​എ​ഫ് ഇ​ന്നു ക​ള​ക്ട​ർ​ക്കു കൈ​മാ​റി.

കൊ​ള​ച്ചേ​രി ന​ണി​യൂ​ർ ന​ന്പ്രം എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു വോ​ട്ട്, കൊ​ള​ച്ചേ​രി ഇ.​പി. കൃ​ഷ്ണ​ന​ന്പ്യാ​ർ സ്മാ​ര​ക എ​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ 11 വോ​ട്ട് എ​ന്നി​വ ക​ള്ള​വോ​ട്ടാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts