കണ്ണൂർ: തളിപ്പറന്പ് പാന്പുരുത്തി ബൂത്തിൽ പ്രവാസികളുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തിനെതിരേ മുസ്ലിം ലീഗ്. സിപിഎം പുറത്തുവിട്ട പട്ടികയിലെ എം. സാബിത്ത്, എം. മുഹമ്മദ് അൻവർ, കെ.വി. താജുദ്ദീൻ എന്നിവരെ ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങൾക്കുമുന്നിൽ ഹാജരാക്കി.
മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നന്പർ വോട്ടർ എം.ഷബീർ വോട്ട് ചെയ്തതിനുശേഷം കഴിഞ്ഞ 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഹാജരാക്കി.
സിപിഎം പട്ടികയിൽ 21-ാം നന്പർ വോട്ടർ കെ.പി. ജാബിർ ആണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിലെ 21-ാം നന്പർ വോട്ടർ പി.കമാലാണ്. കള്ളവോട്ട് വിവാദത്തിൽ മുഖംനഷ്ടപ്പെട്ട സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്നതിന്റെ തെളിവാണ് വ്യാജരേഖകളെന്നു ചേലേരി മാധ്യമങ്ങളോടു പറഞ്ഞു