തളിപ്പറമ്പ്: പിലാത്തറ കള്ളവോട്ട് സംഭവത്തിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരായ വനിതകളുടെ അറസ്റ്റ് നടപടി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം മതിയെന്ന് ഉന്നതതല നിര്‍ദ്ദേശം. കാസര്‍ഗോഡ് നിയോജകമണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30നാണ് മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ബൂത്തിലെ എല്ലാ രേഖകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രം അറസ്റ്റ് നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശം.