തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കല്യാശേരി, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
കല്യാശേരിയിലെ 19, 69, 70 നന്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നന്പർ ബൂത്തിലും റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.
കള്ളവോട്ട് നടന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരാതികളും കലക്ടർമാരുടെ അന്വേഷണ വിവരങ്ങളും ഉൾപ്പെടെയുള്ള റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കമ്മീഷന് നൽകിയിരുന്നു.