പാലക്കാട്: കല്ലടിക്കോട്ടെ ബാറിലെ സംഘർത്തിനിടെയുണ്ടായകൊലപാതകം പോലീസ് നടപടി ശക്തമാക്കണമെന്ന് പാലക്കാട് രൂപത മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറുകയും തുടർന്നു കൈയാങ്കളിയിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നീങ്ങുകയാണ്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞദിവസം തലയ്ക്ക് അടിയേറ്റ് കൈപ്പള്ളിമാലിൽ ജോസഫിന്റെ മകൻ മാത്യു ജോസഫ്(അജി 43) കൊലപാതകം. രാത്രി വൈകി പ്രവർത്തിക്കുന്ന ബാറുകളെ നിരീക്ഷിക്കാൻ സർക്കാരും പോലീസും ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സമിതിയോഗം ആവശ്യപ്പെട്ടു.