ചെങ്ങന്നൂർ: കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങൾ വിവിധ സാമൂഹിക അടുക്കളകളിലേക്ക് എത്തിച്ചു നൽകി.
എന്റെ കല്ലിശ്ശേരി വാട്സ് ആപ്പ് കൂട്ടായ്മയാണ് ഭക്ഷണം പാകം ചെയ്യാനുള്ള അരി, പലചരക്ക്, പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തത്. നഗരസഭയുടെ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ സാമൂഹിക അടുക്കളയിലേയ്ക്കുള്ള സാധനങ്ങൾ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ കൂട്ടായ്മ പ്രസിഡൻറ് സജി വർഗീസിൽ നിന്ന് ഏറ്റുവാങ്ങി.
കൂട്ടായ്മ സെക്രട്ടറി പി.എസ്. ബിനു മോൻ, കണ്‍വീനർ സിബു ബാലൻ, ട്രഷറർ സോബിൻ തോമസ്, വി.എസ്. ദേവദാസ്, നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്പെക്ടർ റ്റി.രാജൻ, സിഡിഎസ് ചെയർപഴ്സണ്‍ വി.കെ. സരോജിനി, കമ്യൂണിറ്റി ഓർഗനൈസർ വി.എസ്. സബിത എന്നിവർ പങ്കെടുത്തു.
നഗരസഭ, തിരുവൻവണ്ടൂർ പഞ്ചായത്ത്, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഓഫീസ്, കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ചെറിയനാട് കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്.