കാട്ടാക്കട: മോഷ്ടിച്ച വസ്തു കവറിൽ കെട്ടി തിരികെ എത്തിച്ചു കൂടെ ഒരു കുറിപ്പും മോഷണം നടത്തിയതിന് ഖേദിക്കുന്നുവെന്ന് കള്ളന്റെ കത്ത്.
വിളപ്പിൽശാലയിലാണ് കഴിഞ്ഞ ദിവസം മോഷ്ട്ടാവിനു കുറ്റബോധം തോന്നി കെട്ടിടം പണി നടക്കുന്ന സ്ഥലത്തു മോഷ്ടിച്ച പമ്പ് തിരികെ കൊണ്ട് വച്ചത്.
വിളപ്പില്‍ശാല കുന്നുംപുറം ശാന്തിനികേതന്‍ സ്കൂളിനു സമീപത്തെ പുരയിടത്തിൽ നിർമാണം പുരോഗമിക്കുന്ന രഞ്ജിത്ത്, ഷിജിന് എന്നിവരുടെ വീട്ടിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പമ്പ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു.
രഞ്ജിത്തിന്റെ വീടുപണി നടക്കുന്ന സ്ഥലത്തു നിന്നാണ് പമ്പ് നഷ്ടപ്പെട്ടത്. വീടുപണിക്കായി ഇറക്കിയിരുന്ന കമ്പി, സിമന്റ് തുടങ്ങിയ സാധനങ്ങളും ഇവരുടെ സ്ഥലത്തു നിന്നും ഇടയ്ക്കിടെ മോഷണം പോയിരുന്നു .
ഇതു സംബന്ധിച്ച് വിളപ്പില്‍ശാല പോലീസിൽ പരാതിയും നല്‍കിയിരുന്നു. പമ്പ് മോഷണം പോയപ്പോള്‍ വീണ്ടും പരാതിയുമായി ഇവർ എത്തി.
തുടര്‍ന്ന് ഇന്നലെ രാവിലെ പതിവ് പോലെ വീടുപണി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ കവറിൽ ആക്കിയ നിലയിൽ പമ്പ് കണ്ടെത്തി. പരിശോധനയിൽ മോഷണം പോയ പമ്പ് ആണെന്ന് തിരിച്ചറിഞ്ഞു കൂടെ കത്തും.