ചേറ്റുവ: കടലിലും പുഴയിലും മീൻവറുതിക്കാലമാണെങ്കിലും മത്സ്യത്തൊഴിലാളികൾക്കു വരുമാനമാർഗമായി കല്ലുമ്മക്കായ. ചേറ്റുവ പാലത്തിനടിയിലെ പുഴയിൽ നിന്നാണ് കല്ലുമ്മക്കായ കിട്ടുന്നത്. ഒരു കിലോ അയിലയ്ക്കു പോലും 200 രൂപ നൽകേണ്ട സ്ഥാനത്ത് ചേറ്റുവയിൽ ഒരു കിലോ കല്ലുമ്മക്കായ 150 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾ വിൽക്കുന്നത്.
കല്ലുമ്മക്കായ് വാങ്ങാൻ പലയിടങ്ങളിന്നും ആളുകളുത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ സോമൻ വാക്കാട്ട്, തേർമണി, തേർ മുരളി, തേർ ഗോപി എന്നിവരാണ് ആദ്യം കല്ലുമ്മക്കായ പുഴയിൽ നിന്ന് ശേഖരിച്ചിരുന്നത്. ഇപ്പോൾ കല്ലുമ്മക്കായ ശേഖരിക്കാൻ കൂടുതൽ മത്സ്യത്തൊഴിലാളികളെത്തുന്നുണ്ട്.