പ്രകൃതിയുടെ സ്വാഭാവിക മനോഹാരിത എന്നും കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്.
ലോകത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇത്ര അധികം പ്രശസ്തി ആർജിക്കുന്നതിന്റെ പിന്നിലെ രഹസ്യവും മനുഷ്യ നിർമിതമായ പല വസ്തുകളിൽ നിന്നും ഇവ വ്യത്യസ്തവും മനോഹരവുമായിരിക്കുന്നു എന്നതാണ്.
ആശയകുഴപ്പങ്ങൾ
വിനോദ സഞ്ചാരികളെ അത്ഭുതത്തിന്റെയും കൗതുകത്തിന്റെയും മുൾമുനയിൽ നിർത്തുന്ന അത്ഭുത പ്രതിഭാസങ്ങളാണ് ശാസ്ത്രലോകത്തിനെ പോലും പലപ്പോഴും ആശയ കുഴപ്പത്തിലാക്കുന്നത്.
ഗണിതശാസ്ത്രപരമായി പ്രകൃതിയിൽ തന്നെ ഉരുതിരിഞ്ഞുവന്ന പല പ്രതിഭാസ രൂപങ്ങളും മനുഷ്യന്റെ കണ്ടെത്തലുകൾക്കും, നിഗമനങ്ങൾക്കും അപ്പുറമായി നിലനിൽക്കാറുണ്ട്.
മനുഷ്യന് കണ്ടെത്താൻ കഴിയാത്ത ഇത്തരം രൂപങ്ങൾ അന്യഗ്രഹ ജീവികളുടെ ഇടപെടലുകൾ കൊണ്ടു രൂപപ്പെട്ടതാണെന്നും ചിലപ്പോൾ വിശ്വസിക്കപെടുന്നു.
എന്നാലും ഇതെങ്ങനെ
വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തയ്മ ഓസിസിൽ സ്ഥിതിച്ചെയ്യുന്ന അൽ നാസ്ല റോക്ക്സ് ആണ് കാഴ്ചക്കാരുടെ പുതിയ ചർച്ചാ വിഷയം.
പാറയിൽ ഉണ്ടായിരിക്കുന്ന പിളർപ്പാണ് ശാസ്ത്രലോകത്തിനെ നട്ടംതിരിക്കുന്നത്.
മനുഷ്യന് ഉണ്ടാക്കാൻ കഴിയാത്ത വിധം വളരെ കൃത്യമായ രീതിയിലാണ് പിളർപ്പ് ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയമായി മനോഹരമായ പല വിശദീകരണങ്ങളും ഇതിനകം വന്നു കഴിഞ്ഞു.
ഏകദേശം 30 അടി ഉയരവും 25 അടി വീതിയുമുള്ള ഒരു മണൽകല്ലാണിത്. ഒരു ദണ്ഡിൽ എന്നപോലെ ഉറച്ചു നിൽക്കുകയാണ് പാറ.
ഇത്ര കൃത്യമായി
അൽ നാസ്ല ഇത്രയധികം ശ്രദ്ധിക്കപെടാനുള്ള കാരണം അതിലെ വിള്ളൽ തന്നെയാണ്. ഒരു ലേസർ രശ്മി ഉപയോഗിച്ച് മുറിച്ചെടുത്തിരിക്കുന്നപോലെ കൃത്യമായാണ് പാറയിലെ വിള്ളൽ.
തുല്യ അളവിൽ പാറയുടെ നടുവിലൂടെയാണ് വിള്ളൽ. ആരും അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയിരുന്ന ഈ പ്രദേശം ഇന്ന് ശാസ്ത്രലോകത്തിൽ പോലും പ്രശസ്തി നേടിക്കഴിഞ്ഞു.
ഇതിനെ ചുറ്റിപ്പറ്റി പല നിഗൂഢ സിദ്ധാന്തങ്ങളും ഉരുത്തിരിയുന്നുണ്ട്. അന്യഗ്രഹജീവികളുടെ ഇടപെടലുകൾ കൊണ്ടാണ് ഇത് ഉണ്ടായതെന്നു തുടങ്ങിയ വാദങ്ങളും നിലനിൽക്കുന്നുണ്ട്.
പുരാതന കാലം തൊട്ടേ നിലനിന്നിരുന്ന ഉയർന്ന സാങ്കേതിക വിദ്യയുടെ അടയാളമായും മറ്റു ചിലർ ഇതിനെ കണക്കാക്കുന്നു.
പാറ സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചകൾക്ക് വിധേയമാകുകയാണ്. താപനില കുറയുമ്പോൾ പാറയിലെ വെള്ളം തണുത്തുറയുകയും പാറ വികസിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ രൂപപ്പെടുന്നതാണ് ഇത് എന്നാണ് പുതിയ നിഗമനം.
ഏതായാലും അധികം വൈകാതെ യാത്രപ്രേമികളുടെ ലിസ്റ്റിൽ മാത്രം അല്ല ചരിത്രത്തിലും ഈ കല്ലുകൾ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.