ചിറ്റൂർ: താലൂക്കിൽ നിന്നും പടിഞ്ഞാൻ ജില്ലകളിലേക്ക് കള്ളുകടത്തു വാഹനങ്ങളുടെ മരണപ്പാച്ചിൽ വീണ്ടും സജീവമായിരിക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുകയാണ്. ഭീതിയിലായിരിക്കുകയാണ്. ഒന്നര മാസം മുന്പാണ് അന്പാട്ടു പാളയത്തു 96 വയസ്സുള്ള വയോധികൻ കള്ളുവണ്ടിയിടിച്ച് തൽക്ഷണം മരണപ്പെട്ട അപകടം നടന്നത്. അന്പാട്ടു പാളയത്തു ചായക്കട തുറക്കാൻ പുലർച്ചെ റോഡിലെത്തിയതായിരുന്നു വൃദ്ധൻ. ഇതു കൂടാതെ കന്നിമാരിയിലും രണ്ടുപേർ കള്ളുവണ്ടിയിടിച്ച മരണപ്പെട്ടിരുന്നു.
ചെത്തു തൊഴിലാളിയായ മരുതന്പാറ സ്വദേശിയും കള്ളു വണ്ടിയിടിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇതേ സ്ഥലത്തു വെച്ച് തന്നെ അഞ്ചവെള്ളക്കാട് യുവകർഷകനായ അനിൽകുമാറും കള്ളുകടത്തു വാഹനമിടിച്ച് സംഭവ സ്ഥലത്തു തന്നെ ജീവൻ പൊലിഞ്ഞ അപകടവും ഉണ്ടായിട്ടുണ്ട്. കള്ളുകട ത്തുന്ന പിക്കപ്പ് വാൻ അനിൽകുമാറിനെ ഇടിച്ചിടുകയായിരുന്നു. ഇതിനു ശേഷം കള്ളുവണ്ടികളുടെ മരണ സഞ്ചാരത്തിനെതിരെ വൻ തോതിൽ ജനകീയ പ്രതിഷേധം ഉണ്ടായതിനാൽ ബന്ധപ്പെട്ട എക്സൈസ് അധികൃതർ ചില നിബന്ധനകൾ പ്രാബല്യത്തിൽ കൊണ്ടു വന്നിരുന്നു.
കള്ളക്കടത്തുവാഹനങ്ങളിൽ രണ്ടു ഡ്രൈവർമാരെ നിയോഗിക്കണം, തോപ്പുകളിൽ നിന്നും ആറു മണിക്കു ശേഷമെ പ്രധാന പാതയിൽ വണ്ടി ഓടിക്കാവു ഉൾപ്പെടെ വ്യവസ്ഥകളാണ് പ്രാബല്യത്തിൽ കൊണ്ടുവന്നത് .എന്നാൽ ഈ വ്യവസ്ഥ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതർ ഒന്നര മാസംമാത്രമേ വ്യഗ്രത കാണിച്ചുള്ളു. പിന്നീട് കള്ളു കടത്തു കടത്തു വാഹന സഞ്ചാരം അധികൃതർ പിൻവലിക്കുകയായിരുന്നു.
വീണ്ടും പിക്കപ്പ് വാനുകൾ അമിത വേഗതയിൽ സഞ്ചാരംതുടങ്ങി. വാഹന പരിശോധന എക്സൈസ് അധികൃതർ കുറച്ചതു കള്ളുമാഫിയുടെ പ്രലോഭനം മൂലമാണെന്ന യാത്രക്കാരുടെ ആരോപണവും ശക്തമായി. പിക്കപ്പ് വാനുകളുടെ മിന്നൽ സഞ്ചാരം ഭയന്ന് പ്രഭാത സമയങ്ങളിൽ വ്യായാമത്തിനു നടക്കുന്നവരുടെ എണ്ണവും ഗണ്യവും കുറഞ്ഞു. ക്തസമ്മർദ്ദം കൂടിയവർ ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് പ്രഭാത നടത്തം തുടങ്ങിയത്.
ചിലർ പ്രധാന വഴിയിൽ നിന്നും പഞ്ചായത്ത് പോക്കറ്റ് റോഡുകളിലേക്ക് നടത്തം മാറ്റിയതും വിനയായി. തെരുവുനായകളുടെ ആക്രമണ ഭീഷണിയും കാരണം വ്യായാമവും സഞ്ചാരവും നിലച്ചു. പ്രഭാത സമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പൂവ്, മറ്റും പാൽക്കച്ചവട ക്കാരം പിക്കപ്പ്വാഹനങ്ങളുടെ അബദ്ധ സഞ്ചാരത്തിൽ നിരവധി തവണ അപകടത്തിൽ പ്പെട്ടിട്ടുണ്ട്.
പ്രഭാത സമയങ്ങളിൽ വിദ്യാർത്ഥികളെ ട്യൂഷൻ പഠിക്കാൻ വിദ്യാർത്ഥികളെ രക്ഷിതാക്കൾ നേരിട്ട് എത്തിച്ചു വരുന്നതും. കള്ളു കടത്ത് പിക്കപ്പ് വേനുകളുടെ അമിതവേഗതയിലുള്ള സഞ്ചാരം ഭയന്നാണ്. ചിറ്റൂരിൽ നിന്നുംപടിഞ്ഞാറൻ ജില്ലകളിലേക്കുള്ള കള്ളു കടത്തുവാഹനങ്ങളുടെ അപകട വിളയാട്ടം അവസാനിപ്പിക്കാൻ പോലീസും, എക്സൈസും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം പൂർവ്വാധികം ശക്തമായിരിക്കുകയാണ്.