തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുകളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വർഷങ്ങളായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
പിന്നില്‍ വന്‍ റാക്കറ്റ്..! കലോത്സവത്തിലെ വ്യാജ അപ്പീല്‍: അന്വേഷണം സംസ്ഥാന വ്യാപകമായി നടത്തും;രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ല
