നോട്ടില്ലെങ്കിലും അപ്പീലിന് പണമുണ്ട്..! കലോത്സവത്തില്‍ പങ്കെടുക്കാന്‍ 237 അപ്പീലുമായി കുട്ടികള്‍

KNR-KALOLSAVAM-Lകോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ അപ്പീലിന് അപേക്ഷിച്ചത് 237 പേ—ര്‍. ഇതില്‍ കൂടുതലും നൃത്തം, സംഗീതം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടു ദിവസങ്ങളിലായാണ് വിദ്യാര്‍ഥികള്‍ അപ്പീലുമായി ഡിഡിഇ ഓഫീസിലെത്തിയത്. ചൊവ്വാഴ്ച 131 പേരും ഇന്നലെ 106 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചത്.

ഒരാള്‍ക്ക് ആയിരം രൂപയാണ് അപ്പീലിനായി നല്‍കേണ്ട തുക. രണ്ട് ദിവസങ്ങളിലായി നടന്ന ഹിയറിംഗില്‍ ഡിഡിഇ ഗിരീഷ് ചോലയിലിന്റെ നേതൃത്വത്തില്‍ അപ്പീലില്‍ വാദം കേട്ടു. അര്‍ഹമായ അപ്പീലുകള്‍ ഇന്ന് അപ്പീലുകള്‍ പരിഗണിക്കും. അപ്പീലുമായി എത്തിയവരില്‍ രണ്ടാം സ്ഥാനം നേടിയവരാണ് അധികവും.

കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച് ഇത്തവണ ജില്ലയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പട്ടവരും അപ്പീലുമായി എത്തിയിട്ടുണ്ട്. എന്നാല്‍ കോടതി ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടു കൂടി വരും ദിവസങ്ങളില്‍ അപ്പീലുമായി വരുന്നവരുടെ എണ്ണം കൂടി വ്യക്തമായാലേ അപ്പീല്‍ എണ്ണത്തില്‍ വ്യക്തത വരുകയുള്ളൂ. ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ വെള്ളിമാട്കുന്ന് ജെഡിടി സ്കൂളില്‍ നടക്കുന്നത്. 16 വേദികളിലായാണ് മത്സരം.

Related posts