ക​ലോ​ത്സ​വ​വേ​ദി​യി​ൽ വെ​ച്ച് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് മ​ന്ത്രി ചി​ഞ്ചു​റാ​ണി; കൃ​ഷ്ണ​പ്രി​യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പ​ശു​വി​നെ വാ​ങ്ങി​ന​ല്കി

തൃ​ശൂ​ർ: കൊ​ല്ല​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​ട്ട​ൻ​തു​ള്ള​ലി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ തൃ​ശൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ​യ്ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

മ​ത്സ​ര​ത്തി​ന​ണി​യാ​നു​ള്ള വേ​ഷം വാ​ങ്ങാ​ൻ വീ​ട്ടി​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പ​ശു​വി​നെ വി​റ്റാ​ണു കൃ​ഷ്ണ​പ്രി​യ മ​ത്സ​രി​ച്ച് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ മ​ന്ത്രി സ​മ്മാ​ന​വി​ത​ര​ണ വേ​ദി​യി​ൽ​വ​ച്ചു​ത​ന്നെ കൃ​ഷ്ണ​പ്രി​യ​യ്ക്കു പ​ശു​വി​നെ ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ശു​വി​നെ ഏ​ർ​പ്പാ​ടാ​ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​റോ​ടു നി​ർ​ദേ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​ച​ട്ട​ങ്ങ​ൾ കാ​ര​ണം നീ​ണ്ടു​പോ​യ ച​ട​ങ്ങ് മ​ണ്ണു​ത്തി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ലൈ​വ്സ്റ്റോ​ക്ക് ഫാ​മി​ൽ ന​ട​ന്നു. മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഫാം ​തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ക്ഷി​നി​ർ​ത്തി കൃ​ഷ്ണ​പ്രി​യ ഫ്രീ​സ്വാ​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട സ​ങ്ക​ര​യി​നം കി​ടാ​രി​യെ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. യു​വ​ത​ല​മു​റ​യെ കാ​ർ​ഷി​ക​രം​ഗ​ത്തേ​ക്കു വ​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് ഇ​ത്ത​രം കൈ​മാ​റ്റ​ങ്ങ​ളെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

കി​ടാ​രി​ക്കൊ​പ്പം അ​നി​മ​ൽ പാ​സ്പോ​ർ​ട്ടും സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി. കി​ടാ​രി​യു​ടെ ഉ​യ​രം, ഭാ​രം, ജ​ന​ന​ത്തീ​യ​തി, പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ, പി​തൃ​ത്വം, മാ​തൃ​ത്വം, പ്ര​സ​വി​ക്കു​ന്ന തീ​യ​തി – ഇ​തൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പാ​സ്പോ​ർ​ട്ട്.

‌ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നു ഗ​ർ​ഭ​കാ​ല​ത്തു ന​ൽ​കാ​നു​ള്ള തീ​റ്റ​യും ഒ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൃ​ഗ​സം​ര​ക്ഷ​ണ​സം​ബ​ന്ധി​യാ​യ പു​സ്ത​ക​ങ്ങ​ളും കൃ​ഷ്ണ​പ്രി​യ​യ്ക്കും കൃ​ഷ്ണ​പ്രി​യ​യു​ടെ സ്കൂ​ളാ​യ വ​ര​ന്ത​ര​പ്പി​ള്ളി സി​ജെ​എം സ്കൂ​ൾ ലൈ​ബ്ര​റി​ക്കും ന​ൽ​കി.

യൂ​ണി​വേ​ഴ്സി​റ്റി ലൈ​വ്സ്റ്റോ​ക്ക് ഫാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​കെ.​എ​സ്. അ​നി​ൽ, ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ക്കാ​ദ​മി​ക് റി​സ​ർ​ച്ച് ഡോ. ​സി. ല​ത, സം​രം​ഭ​ക​ത്വ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ടി.​എ​സ്. രാ​ജീ​വ്, കൊ​ല്ലം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഷൈ​ൻ, വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​പി. സു​ധീ​ർ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment