തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറു മുതൽ സംഘടിപ്പിക്കും. തൃശൂരിൽ 10 വരെയാണു കലോത്സവം. ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച നിർദേശം സർക്കാരിനു നൽകിയത്. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ക്രിസ്മസ് അവധിക്കാലത്തു മേള സർക്കാർ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറു മുതൽ തൃശൂരിൽ; ക്രിസ്മസ് അവധിക്ക് മേള നടത്താമെന്ന ആലോചന സർക്കാർ ഒഴിവാക്കി
