തൃശൂർ: പൂരങ്ങളുടെ നാട്ടിൽ നടന്ന സ്കൂളുകളുടെ മഹാപൂരമായ കലോത്സവത്തിൽ കോഴിക്കോടിന് കലാകിരീടം. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കനക കിരീടം സ്വന്തമാക്കുന്നത്.
പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തള്ളി 895 പോയിന്‍റോടെയാണ് കോഴിക്കോട് നേട്ടം കൈവരിച്ചത്. 893 പോയിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്ഥാനം നേടി.
കണ്ണൂർ (865), തൃശൂർ (864) നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസർഗോഡ് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് ലഭിച്ച സ്ഥാനങ്ങൾ.