കൊല്ലം: മത്സരം കഴിഞ്ഞ് കുഴഞ്ഞുവീണ പെൺകുട്ടിക്ക് ഉടൻ രക്ഷയായത് രക്ഷിതാക്കൾക്കൊപ്പമെത്തിയ ബന്ധുക്കൾ. മെഡിക്കൽ സംഘം ഉടൻ എത്തണമെന്ന് തൊണ്ട കീറി മൈക്കിലൂടെ അറിയിപ്പ് വന്നെങ്കിലും സംഘമെത്തിയില്ല. അതുവരെ മൈതാനത്ത് ഉണ്ടായിരുന്ന ആംബുലൻസ് പത്ത് മിനിട്ട് മുന്പ് അവിടെ നിന്നും പോവുകയും ചെയ്തു.
പിന്നീട് ആംബുലൻസ് വിളിച്ച് വരുത്തിയപ്പോഴേക്കും കുഴഞ്ഞുവീണ പെൺകുട്ടി എഴുന്നേറ്റിരുന്നു ചുറ്റും കൂടിനിന്നവരോട് ചോദിച്ചു.- ഇവിടെ എന്താ ഒരു ആൾകൂട്ടം, എന്താ പ്രശ്നം?