കേരളത്തിലെ ആദ്യത്തെ സൗരോർജ സ്റ്റേഡിയമാകാൻ ഒരുങ്ങി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം


കൊ​ച്ചി: വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി (ജി​സി​ഡി​എ)​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി ജി​സി​ഡി​എ. സി​യാ​ലു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും പൂ​ർ​ത്തി​യാ​കു​ക. പ്ര​തി​മാ​സം മൂ​ന്നു മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണു ജി​സി​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു മെ​ഗാ​വാ​ട്ട് ആ​യി​രി​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ക.

മേ​ൽ​ക്കൂ​ര​ക​ൾ​ക്കു മു​ക​ളി​ലാ​യി​രി​ക്കും സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക​യെ​ന്നു ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ വി. ​സ​ലിം പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള സി​യാ​ലു​മാ​യി ചേ​ർ​ന്നാ​ണു പ​ദ്ധ​തി. സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ അ​ഞ്ചു മാ​സ​ത്തി​ന​കം ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. ലി​ഡ്ഡു​ക​ൾ സ്ഥാ​പി​ച്ചു വൈ​ദ്യു​തി ശേ​ഖ​രി​ച്ച ശേ​ഷം അ​തു വൈ​ദ്യു​തി ബോ​ർ​ഡി​നു കൈ​മാ​റും.

ബി​ൽ തു​ക ഇ​തി​ൽ​നി​ന്നു കു​റ​വ് ചെ​യ്യു​ക​യും ബാ​ക്കി വൈ​ദ്യു​തി​ക്കു കെ​എ​സ്ഇ​ബി പ​ണം ന​ൽ​കു​ക​യും​ചെ​യ്യും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ​യും രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ​യും സൗ​രോ​ർ​ജ സ്റ്റേ​ഡി​യ​മാ​യി മാ​റും ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യം. നാ​ലു കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്ക് വ​രു​ന്ന പ​ദ്ധ​തി​യി​ൽ​നി​ന്ന് ഏ​ഴു വ​ർ​ഷം​കൊ​ണ്ടു ലാ​ഭം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണു ജി​സി​ഡി​എ​യു​ടെ പ്ര​തീ​ക്ഷ.

Related posts