മനുഷ്യന്റെ കാൽപ്പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുള കിഴങ്ങിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അത്ഭുതമാകുന്നു. തെക്കൻ ബ്രസീലിലെ സാന്താ കാതറീനയിലാണ് സംഭവം.
ഇവിടെ താമസിക്കുന്ന ദമ്പതികളായ മാർലോ, പൗലോ എന്നിവർ കൃഷി ചെയ്ത ഉരുള കിഴങ്ങുകളിലൊന്നിനാണ് ഇത്തരത്തിൽ രൂപമാറ്റം സംഭവിച്ചത്.
ഏകദേശം എട്ടു കിലോ ഭാരമുള്ളതാണ് ഈ അത്ഭുത ഉരുളകിഴങ്ങിന്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് ഉരുളകിഴങ്ങ് കാണുവാൻ എത്തുന്നത്.