കൊൽക്കത്തയിലൂടെ ബസ് ഓടിക്കുന്നത് കല്പനയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തിരക്കേറിയ കൊൽക്കത്ത നഗരത്തിൽ ബസ് ഓടിക്കുകയാണ് കല്പന മൊണ്ടോള്‍. എട്ടു വയസ് മാത്രം പ്രായമുള്ളപ്പോൾ വളയം പിടിക്കാൻ തുടങ്ങിയതാണ് കല്പന.
കൊൽക്കത്ത നഗരത്തിലൂടെ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൂടിയാണ് കൽപന.
കൊല്‍ക്കത്തയിലെ നോപാരയിലാണ് കല്പനയുടെ വീട്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം കൽപനയ്ക്ക് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയുമുണ്ട്. എല്ലാവർക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് കല്പന താമസിക്കുന്നത്.
അച്ഛൻ ഡ്രൈവറാണ്. അച്ഛനാണ് യാത്രയുടെയും ഡ്രൈവിംഗിന്റെയും ലോകത്തേക്ക് കല്പനയെ കൈപിടിച്ച് കൊണ്ടുവന്നത്.
എട്ടാം വയസിൽ വാഹനം ഓടിക്കാൻ പഠിച്ചു തുടങ്ങി. പത്താമത്തെ വയസ്സായപ്പോഴേക്കും കല്പനയും ഡ്രൈവിംഗിൽ മിടുക്കിയായി.
പെട്ടെന്ന് അച്ഛന് സംഭവിച്ച അപകടം കല്പനയുടെ ജീവിതം കീഴ്മേൽ മറിച്ചു. അങ്ങനെ ഡ്രൈവിംഗിന്റെ ലോകത്തേക്ക് കല്പന എത്തിച്ചേർന്നു.
അന്ന് കല്പനയ്ക്ക് ലൈസൻസ് എടുക്കാനുള്ള പ്രായമായിരുന്നില്ല. എങ്കിലും അവൾ വണ്ടിയോടിക്കുകയും പലപ്പോഴും പോലീസ് പിടിയിലാവുകയും ചെയ്തു.
അതിനിടയ്ക്ക് കോവിഡ് കൂടി പിടിപ്പെട്ടപ്പോൾ ജീവിതം വീണ്ടും പ്രതിസന്ധിയിലായി.
വരുമാനമാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഗഡുക്കളായി പണം നൽകാം എന്ന ഉറപ്പിൽ ഉടമയില്‍ നിന്ന് ബസ് വാങ്ങുകയും ചെയ്തു.
ഇപ്പോൾ കണ്ടക്ടറായി അച്ഛനും മകൾ ഓടിക്കുന്ന ബസിൽ ഉണ്ട്. പോലീസ് വകുപ്പില്‍ ഒരു ഡ്രൈവറായി ചേരണമെന്നതാണ് കല്പനയുടെ ഏറ്റവും വലിയ ആഗ്രഹം.