കല്‍പ്പറ്റ: മേപ്പാടിപള്ളിക്കവലയില് അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന് മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവാണ് മരിച്ചത്.
ആദിദേവിന് കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ വെട്ടേറ്റത്. അയല്‍വാസിയുടെ ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
ഒരുമിച്ചുള്ള കച്ചവടത്തിലെ തര്‍ക്കം, ഇരയായത് കുഞ്ഞ്
വ്യാഴാഴ്ചയാണ് മേപ്പാടി പള്ളിക്കവലയില്‍ അമ്മയെയും കുട്ടിയെയും അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നെടുമ്പാല പള്ളിക്കവലയില്‍ അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം.
ജയപ്രകാശിന്റെ ഭാര്യ അനില, മകന് ആദിദേവ് എന്നിവരെ അയല്‍വാസി ജിതേഷ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ച് നടത്തുന്ന കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ര
ണ്ടുവീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
പ്രതി ജിതേഷുമായി ഒന്നിച്ച് കുടുംബത്തിന് എറണാകുളത്ത് വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഈ കച്ചവടത്തെച്ചൊല്ലിയായിരുന്നു സാമ്പത്തിക തര്‍ക്കം.
പ്രതി ജിതേഷിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിക്കെതിരെ നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡിലായ പ്രതി ജിതേഷിനെതിരെ കൊലപാതക കുറ്റം കൂടി ചുമത്തുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു.