കല്‍പ്പറ്റ: ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയെ (ജെആര്‍പി) രണ്ടാമതും എന്‍ഡിഎയുടെ ഭാഗമാക്കുന്നതിനു ആദിവാസി നേതാവ് സി.കെ. ജാനുവിനു ലക്ഷക്കണക്കിനു രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്കുന്നതിനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കല്‍പ്പറ്റ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി.
ഇന്നു രാവിലെ 11ഓടെയാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. രാവിലെ 10ന് ഹാജരാകാനായിരുന്നു സുരേന്ദ്രന് നിര്‍ദേശം. ജാനുവിന് കെ. സുരേന്ദ്രന് കോഴ നല്കിയെന്നു ജെആര്‍പി സംസ്ഥാന ട്രഷറര്‍ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്.